Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kulathupuzha Protest

ബ​ഷീ​റി​ന്‍റെ മൃ​ത​ദേ​ഹം റോ​ഡി​ൽ കി​ട​ന്ന​ത് മ​ണി​ക്കൂ​റു​ക​ളോ​ളം; കു​ള​ത്തൂ​പ്പു​ഴ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം

കു​ള​ത്തൂ​പ്പു​ഴ: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ ജ​ന​ങ്ങ​ള്‍ നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടും വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. കു​ള​ത്തൂ​പ്പു​ഴ അ​യ്യ​ന്‍​പി​ള്ള​വ​ള​വ് സ്വ​ദേ​ശി ബ​ഷീ​ര്‍ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യും മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഉ​പ​രോ​ധ​സ​മ​ര​വും ഉ​ണ്ടാ​യ​ത്.

വീ​ട്ടി​ല്‍ നി​ന്നും കു​ള​ത്തൂ​പ്പു​ഴ ജം​ഗ്ഷ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​ഷീ​റി​നെ റോ​ഡി​ൽ​വ​ച്ചാ​ണ് കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച​ത്. വാ​ര്‍​ത്ത​യ​റി​ഞ്ഞ് കു​ള​ത്തൂ​പ്പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യ​ത്. ഇ​ന്‍​ക്വി​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ത്തി​യ പോ​ലീ​സി​നെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു.

ഡി​എ​ഫ്ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉദ്യോഗസ്ഥർ സ്ഥ​ല​ത്ത് എ​ത്താ​തെ മൃ​ത​ദേ​ഹം മാ​റ്റാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ നാ​ട്ടു​കാ​ര്‍ ഉ​റ​ച്ചു​നി​ന്നു. പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ എം​എ​ല്‍​എ സി. ​അ​ജ​യ​പ്ര​സാ​ദ് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പ​ല​ത​വ​ണ ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റാ​ന്‍ ത​യാ​റാ​യി​ല്ല.

നാ​ലു​മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം പെ​രു​മ​ഴ​യ​ത്ത് ടാ​ര്‍​പ്പ​യി​ല്‍ മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു ബ​ഷീ​റി​ന്‍റെ മൃ​ത​ദേ​ഹം അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ കി​ട​ന്ന​ത്. തു​ട​ര്‍​ന്ന് പു​ന​ലൂ​ര്‍ ഡി​എ​ഫ്ഒ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു. ഇ​ത് ഏ​റെ​നേ​രം വാ​ക്കേ​റ്റ​ത്തി​നും ഉ​ന്തി​നും ത​ള്ള​ല​തി​നും സം​ഘ​ര്‍​ഷ​ത്തി​നും കാ​ര​ണ​മാ​യി.

ഒ​ടു​വി​ല്‍ എം​എ​ല്‍​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്നും ബ​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​മെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

തു​ട​ര്‍​ന്ന് കൊ​ല്ല​ത്തു​നി​ന്നെ​ത്തി​യ ഫോ​റ​ന്‍​സി​ക് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ള​ത്തൂ​പ്പു​ഴ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.

Latest News

Corehub Up